ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സൈനികരുടെ സ്മരണാർഥം ലക്ഷദ്വീപിൽ അനുശോചന ചടങ്ങുകൾ സംഘടിപ്പിച്ചു | PRAFUL PATEL | LAKSHADWEEP

Share

ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സേനാ തലവൻ ജനറൽ ബിപിൻ റാവത്തിൻ്റെയും സൈനികരുടെയും സ്മരണാർഥം ലക്ഷദ്വീപിലും അനുശോചന ചടങ്ങുകൾ സംഘടിപ്പിച്ചു. കവരത്തി സെക്രട്ടറിയേറ്റിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ജനറൽ ബിപിൻ റാവത്തിൻ്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.


ദേശസ്നേഹവും, ദേശസുരക്ഷയിൽ അദ്ദേഹം അർപ്പിച്ച ഉന്നത സേവനങ്ങളും വരും തലമുറകൾക്ക് എന്നും പ്രചോദനമാണെന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പറഞ്ഞു.

അഡ് വൈസർ എ അൻബരസു, കലക്ടർ അസ്കർ അലി ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Lakshadweep Police, India Reserve Battalion ഉൾപ്പെടുന്ന സേനാ കേന്ദ്രങ്ങളിലും പത്ത് ദ്വിപുകളിലുമായി സ്ക്കൂളുകൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചും അനുശോചന പരിപാടികൾ സംഘടിപ്പിച്ചു.