ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: പമ്പാ സ്റ്റാനവും നീലിമല വഴിയിലൂടെയുള്ള തീർത്ഥാടനവും അനുവദിച്ചു | SABARIMALA LIVE UPDATES

Share

ശബരിമല തീർത്ഥാടകർക്ക് ആശ്വാസമായി പമ്പാ സ്റ്റാനവും നീലിമല വഴിയിലൂടെയുള്ള തീർത്ഥാടനവും അനുവദിച്ചു . ഇന്ന് രാവിലെ 11 മുതൽ പമ്പയിൽ സ്റ്റാനം അനുവദിച്ചു.

ഇന്ന് വൈകിട്ട് ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷം നീലമല വഴിയിലെ നാളെ വെളുപ്പിനു രണ്ടു മണിമുതൽ ഭക്തരേ മല കയറാൻ അനുവദിക്കും.

കൂടാതെ സന്നിധാനത്ത് ദേവസ്വത്തിന്റെ 500 മുറികൾ അയ്യപ്പന്മാർക്ക് താമസിക്കുവാനും അനുവാദം കൊടുത്തു.

12 മണിക്കൂറാണ് താമസിക്കാൻ അനുവദിക്കു . ഇന്ന് കളക്ട്രേറ്റിൽ കൂടിയ ഉന്നതതല അവലോകനത്തിനു ശേഷം ജില്ലാ കളക്ടർ മാധ്യമങ്ങളോടു സംസാരിക്കയായിരുന്നു.

മകരവിളക്ക് മഹോത്സവത്തിന് കാനനപാതകളിലൂടെയും മറ്റു മെത്തുന്ന തീർത്ഥ ടകർ ക്ക് ശക്തമായതും വിപുലവുമായ സുരക്ഷാ സംവിധാനങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്

ചീഫ്ഫോറസ്റ്റ് കൺസർവേറ്ററുടെ േേമേൽനോട്ടത്തിൽ ആണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് ,

വനം വകുപ്പിന്റെ കോട്ടയം റാന്നി ,പെരിയാർ ഈസ്റ്റ്, പെരിയാർ വെസ്റ്റ് ഡിവിഷനുകളുടെ സംയുക്തേ നേതൃത്തത്തിലാണ് പ്രവർത്തനം,

റേഞ്ച് ഓഫീസർമാരുടെ നേതൃത്തത്തിൽ പമ്പ സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കൺേടേൾ റൂമുകൾ പ്രവർത്തിക്കുന്നു ,

വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് വെറ്റനറി ഓഫീസർമാരുടെ േനേതൃത്തത്തിൽ 3 എലിഫന്റ് സ്ക്വാഡുകൾ പ്ലാപ്പള്ളി, നിലക്കൽ, പമ്പ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു ,
ശബരിമല പാതകളിൽ ഇറങ്ങുന്ന കാട്ടാനകളെയും മറ്റ് വന്യമൃഗങ്ങളെയും ഇവർ തിരികെ കാട്ടിലേക്കയച്ച് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നു
ഒപ്പം വന്യ മൃഗങ്ങൾക്കും സംരക്ഷണം ഉറപ്പു വരുത്തുകയാണ് വന പാലകർ

പുലർച്ചെ 2 .30 മുതലാണ് പമ്പയാൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടുന്നത് , അതിന് മുമ്പ് വനപാലക സംഘം തീർത്ഥാടന പാതയിൽ സുരക്ഷാ പരിശോധന നടത്തും , കൂടാതെ ഹരിവരാസനം കഴിഞ്ഞ് അവസാനം മലയിറങ്ങുന്ന തീർത്ഥാടകർക്കും വനപാലകർ സുരക്ഷ ഒരുക്കുന്നു

പാതയോരങ്ങളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മുറിച്ച് മാറ്റുന്നുണ്ട്

പമ്പ സന്നിധാനം എന്നിവിടങ്ങളിൽ രണ്ട് പാമ്പ് പിടുത്ത സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട് ,

പൂങ്കാവനത്തിലെ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിനും വനം വകുപ്പ് പ്രഥമ പരിഗണന നല്കകുന്നു

വനം വകുപ്പിന്റെ നേതൃത്തത്തിൽ ളാഹ – പമ്പ ശബരിമല പാതയിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിച്ച് നീക്കം ചെയ്യുന്നതിന് ഇക്കോ കേഡറ്റുകളെ നിയോഗിച്ചിട്ടുണ്ട്.