തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കാഴ്ച പരിമിതി – 1, കേൾവിക്കുറവ് – 1) സംവരണം ചെയ്ത അധ്യാപക തസ്തികകളിലെ ഒഴിവിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള യോഗ്യത ടി.ടി.സി , ഡി.എഡ് , ഡിഗ്രി- ബി.എഡ് , അല്ലെങ്കിൽ തത്തുല്യം. കൂടാതെ ഉദ്യോഗാർത്ഥികൾ യോഗ്യത പരീക്ഷ പാസായിരിക്കണം. അപേക്ഷകന്റെ പ്രായപരിധി 18-40 വരെയാണ് (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദിക്കും). നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 27നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.