പണംമുടക്കാതെ പഠിച്ച് സ്വന്തം സംരംഭമാരംഭിക്കാൻ പഠിതാക്കൾക്ക് അവസരം: ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ വഴുതയ്ക്കാട് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 22.06.2023 മുതൽ ആരംഭിക്കുന്ന മൊബൈൽ ഫോൺ സർവീസിങ് കോഴ്‌സിലേക്ക് പഠിതാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായം ഉള്ള അപേക്ഷരിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ അവസരം. അതിനായി അഭിമുഖം ജൂൺ 20 ന് നടക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ദ്ധർ നൽകുന്ന പരിശീലനത്തിനൊപ്പം സംരംഭം വിജയിപ്പിക്കാനുള്ള EDP ക്ലാസുകളും നൽകും. ഓൺലൈനായിട്ടായിരിക്കും ക്ലാസുകൾ നൽകപ്പെടുക. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായും ഫോൺ വഴി ബന്ധപ്പെട്ടും രജിസ്റ്റർ ചെയ്യാം.

ഫോൺ: 0471-2322430
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://docs.google.com/forms/d/e/1FAIpQLSesdUMyr7P1m1ktXJGRInUJUV5MQaFr0L1HW5JVhOPHfQvvTg/viewform?usp=sf_link