ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്: ഇപ്പോൾ അപേക്ഷിക്കാം

Share

വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ജനുവരിയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.ഈ കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ഏതൊരു പൗരനും ഈ കോഴ്‌സിൽ ചേരാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in ൽ ജനുവരി രണ്ടു മുതൽ 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ജനുവരി 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ സന്ദർശിക്കുക.