നിയുക്തി 2022 : ഉദ്യോഗാർത്ഥികൾക്ക് മെഗാ ജോബ് ഫെയർ

Share

എറണാകുളം: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കളമശ്ശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. എഞ്ചിനീയറിങ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ സെയിൽസ് ആന്റ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും.

എസ്.എസ്.എൽ.സി, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐ. ടി. ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാം.

മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ ഓൺലൈനായി www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്.