ഓസ്‌ട്രേലിയ എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്കായി MWT ഗ്ലോബൽ

Share

പ്ലസ് ടു കഴിഞ്ഞാൽ എന്ത് എന്നുള്ള ചോദ്യത്തിന് ഞാൻ മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ് പല യുവാക്കളുടെയും ഉത്തരം. എന്നാൽ ഇതെങ്ങനെ സാധ്യമാകും , വിസ പ്രക്രിയകൾക്ക് ധാരാളം പണം ആവശ്യമായി വരില്ലേ, ഏജൻസികളുമായി ബന്ധപ്പെട്ട് മറ്റ് വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ പറ്റിക്കപ്പെടുമോ, ജോലി സാധ്യതകൾ ഉണ്ടാകുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇവർക്ക് മുന്നിൽ ഉണ്ടാകും. എന്നാൽ ഇനി ഈ ചോദ്യങ്ങൾ ഉണ്ടാകില്ല. പ്ലസ് ടു കഴിഞ്ഞവർക്ക് വെറും 4 മാസത്തെ സർക്കാർ അംഗീകൃത കോഴ്‌സുകൊണ്ട് ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ MWT ഗ്ലോബലിന് കീഴിൽ പ്രവർത്തിക്കുന്ന IHNA (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്‌സിംഗ് ഓസ്‌ട്രെലിയ) നിങ്ങളെ സഹായിക്കും. ഓസ്‌ട്രേലിയയിൽ മാത്രമല്ല ന്യൂസിലൻഡ് അയർലൻഡ് ക്യാനഡ തുടങ്ങിയ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിരവധി ഒഴിവുകളുള്ള വയോജന പരിപാലനം, നഴ്‌സിംഗ് അസിസ്റ്റന്റ് , ഫീൽഡ് ഓഫീസർ തുടങ്ങിയവയ ജോലിയിൽ നിങ്ങൾക്ക് പ്രവേശിക്കാനാകും.

തൊഴിൽ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലാണ് ഓസ്‌ട്രേലിയൻ സർക്കാർ വിദേശത്ത് നിന്നുള്ള വയോജന പരിചരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കരാർ (ACILA) പ്രഖ്യാപിച്ചത്. ഈ കരാർ പ്രകാരം (വിസ 482) ഓസ്‌ട്രേലിയയിൽ ജോലി നേടുവാനായി ഓസ്‌ട്രേലിയൻ ക്വാളിഫിക്കേഷൻ ഫോർ ഫ്രെയിം വർക്ക് സർട്ടിഫിക്കറ്റ് 3 ആവശ്യമാണ്. മണിക്കൂറിൽ 25 ഡോളർ മുതൽ (2051 ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കുന്ന ഈ ജോലികൾക്ക് പ്രായപരിധി ഇല്ല എന്നതാണ് മറ്റൊരു ആകർഷണീയത. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 3 മുതൽ 12 മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് 3 ലഭിക്കുന്നതാണ്. അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം മാത്രമുള്ളവർക്കും ആരോഗ്യമേഖലയിൽ ജോലി ചെയ്യാൻ സാധിക്കും. ഓസ്‌ട്രേലിയയിൽ 2 വർഷത്തെ തൊഴിൽ പരിചയം നേടിയവർക്ക് 186 കരാർ പ്രകാരം പെർമനെന്റ് വിസ ലഭിക്കാൻ യോഗ്യതയുണ്ട്.

438 വിസയെക്കുറിച്ച് കൂടുതൽ അറിയാം

ഓസ്‌ട്രേലിയയിലെ വയോജന പരിചരണ വ്യവസായത്തിനായി വിദേശത്ത് നിന്നുള്ള വയോജന പരിചരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന (482) പ്രക്രിയ ലഘൂകരിക്കാനാണ് വയോജന പരിപാലന വ്യവസായ തൊഴിൽ കരാർ (ACILA) ലക്ഷ്യം വെക്കുന്നത്.

വയോജന പരിചരണത്തിൽ ഒരു സർട്ടിഫിക്കറ്റ് III പഠിച്ചിട്ടുള്ളവർക്ക് 482 വിസയിൽ ഓസ്‌ട്രേലിയയിൽ നാല് വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും, തൊഴിലുടമ നോമിനേഷൻ സ്കീം (സബ്‌ക്ലാസ് 186) വഴി രണ്ട് വർഷത്തെ മുഴുവൻ സമയ പ്രവൃത്തി പരിചയത്തിന് ശേഷം സ്ഥിരതാമസത്തിനായി (PR) അപേക്ഷിക്കാനും സാധിക്കും. വയോജന പരിചരണത്തിൽ ഒരു വ്യക്തിക്ക് കുറഞ്ഞ ഇംഗ്ലീഷ് പ്രാവീണ്യം അതായത് IELTS 5 മാത്രം മതിയാകും.

IHNA (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്‌സിംഗ് ഓസ്‌ട്രെലിയ)

MWT ഗ്ലോബലിന് കീഴിൽ കേരളത്തിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന IHNA (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്‌സിംഗ് ഓസ്‌ട്രെലിയ) ഓസ്‌ട്രേലിയയിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് 3 കോഴ്‌സ് വളരെ കുറഞ്ഞ ചിലവിൽ പഠിപ്പിക്കുന്നു. 3 മുതൽ 12 മാസത്തിനുള്ളിൽ ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 7907568930
ഇ മെയിൽ : info@metglobal.com.au
ഔദ്യോഗിക വെബ്സൈറ്റ്: https://www.mwtacademy.in/