മൾട്ടിപർപ്പസ് ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു

Share

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരെ താൽകാലികമായി നിയമിക്കുന്നു. ഈ തസ്തികയിൽ പ്രതിമാസം 15000 രൂപയാണ് വേതനം. ഈ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് 2024 ജനുവരി 4 രാവിലെ 11 മണിക്ക് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അവരുടെ ബയോഡേറ്റയും, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവയും സഹിതം നിശ്ചയിച്ചിരുന്ന സമയത്ത് ഹാജരാകേണ്ടതാണ്. ജി.എൻ.എം നഴ്സിംഗ് യോഗ്യതയുള്ള 40 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യ യോഗ്യതയാണ്.