കൃഷി ദർശൻ : കർഷക അവാർഡുകൾക്കും അദാലത്തിനും അപേക്ഷിക്കാം

Share

തൃശൂർ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂക്കര ബ്ലോക്കിൽ നടത്തുന്ന കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് കർഷക അവാർഡുകളിലേക്കും അദാലത്തിനും ഇപ്പോൾ അപേക്ഷിക്കാം.

ഒല്ലുക്കര ബ്ലോക്കിലെ ഏറ്റവും നല്ല കാർഷിക കർമ്മസേനാംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് , നല്ല കർഷകൻ – കർഷക, കുട്ടി കർഷകൻ, ഹരിത സ്കൂൾ , മികച്ച കാർഷിക മാധ്യമ റിപ്പോർട്ടിങ്ങ്, മികച്ച രീതിയിൽ നവീന കൃഷി രീതി അനുവർത്തിക്കുന്ന കർഷകൻ, മികച്ച കർഷക സൗഹൃദ ബാങ്ക്, സംയോജിത കൃഷിയിടം, മികച്ച പ്രാഥമിക കാർഷിക സഹകരണ സംഘം എന്നി വിഭാഗങ്ങളിലേക്കുള്ള പുരസ്കാരതിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകൾ അതാത് കൃഷി ഭവനുകളിൽ ഒക്ടോബർ 13 ന് വൈകീട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം.

കൃഷി ദർശൻ പരിപാടിയോടനുബന്ധിച്ച് 29 ന് നടത്തുന്ന കർഷക അദാലത്തിലേക്കും കർഷകർക്ക് അപേക്ഷിക്കാം. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിനായാണ് കൃഷിമന്ത്രി പി പ്രസാദ് മണ്ണുത്തി വെറ്റിനറി കോളേജിൽ വച്ച് കർഷക ആദാലത്ത് നടത്തുന്നത്. അദാലത്തിൽ പരിഗണിക്കപ്പെടേണ്ട അപേക്ഷകൾ ഒക്ടോബർ 15വരെ കൃഷിഭവനുകളിൽ സ്വീകരിക്കും