സ്റ്റാഫ് നഴ്സ് താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. അപേക്ഷകൾക്കുള്ള പ്രായപരിധി 18 നും 41 ഇടയിലാണ്. gmchkollam@gmail.com മെയിലിലോ തപാല്‍ മുഖേനയോ നേരിട്ടോ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതല്‍ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.
വെറ്ററിനറി സര്‍ജന്‍ കരാർ നിയമനം
ചടയമംഗലം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 21ന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത- ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0474 2793464.