തെറാപ്പിസ്റ്റ് വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 11ന്
ജില്ലാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് (മെയില്‍) തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്കുള്ള വോക്ക്-ഇന്‍- ഇന്റര്‍വ്യൂ ആഗസ്റ്റ് 17ന് രാവിലെ 11 ന് ആശ്രാമം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത തെറാപ്പിസ്റ്റ് കോഴ്‌സ് പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിനകം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 9072650494.
സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: ഇന്റർവ്യൂ ആഗസ്റ്റ് 23ന്
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് (13) ജനറൽ നഴ്സിങ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം ഉദ്യോഗാർത്ഥികൾ. തിരഞ്ഞെടുക്കപ്പെട്ടുന്നവർക്ക് 17,000 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം അഞ്ച് മണിയാണ്. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വച്ച് നടക്കും.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ 13 താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 18നും 41നും ഇടയില്‍ പ്രായമുള്ള ജനറല്‍ നഴ്സിങ് മിഡ്വൈഫറി /ബി എസ് സി നഴ്സിങ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം gmchkollam@gmail.com മെയിലിലോ, തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ഓഗസ്റ്റ് 23ന് രാവിലെ 11ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: 0471 2575050.