ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്ന നിരവധി അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാം

Share

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം

തിരുവനന്തപുരം: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എച്ച്.എം.സി മുഖേന നിയമനം നടത്തുന്ന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിൽ ഇപ്പോൾ അപേക്ഷിക്കാം. ഈ തസ്‌തികയിൽ സെപ്റ്റംബർ 11 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.
കെജിറ്റിഇ ടൈപ്പ്‌റൈറ്റിങ് ലോവർ (ഇംഗ്ലീഷ്, മലയാളം), ഡിജിഎ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണം. കെഎഎസ്പി പ്രവർത്തി പരിചയം അഭികാമ്യം.

സാനിട്ടേഷൻ വർക്കർ അഭിമുഖം

തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ സാനിട്ടേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനത്തിനായി സെപ്റ്റംബർ ഏഴിന് അഭിമുഖം നടത്തുന്നു. രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർ വിദ്യാഭ്യാസയോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ തസ്‌തികയിൽ കരാർ നിയമനം

ആലപ്പുഴ: ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ അര്‍ത്തുങ്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ ഒഴിവുള്ള ഡ്രാഫ്റ്റ്‌സ്മാന്‍/ഓവര്‍സീയര്‍ ഗ്രേഡ് -3 തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്) യോഗ്യതയും 40 വയസില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10ന് അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

കൂടുതൽ വിവരങ്ങൾക്ക്: 0477-2962710, 9400018728.

ലക്ചറര്‍ താൽകാലിക നിയമനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ക്ക് എ.ഐ.സി.ടി.ഇ. പ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ അഭിമുഖത്തിനായി ഹാജരാകണം.

വനിത ശിശു വികസന വകുപ്പിന് കീഴിൽ റിപ്പോർട്ട് ചെയ്‌ത ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

എറണാകുളം: സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ആഫ്റ്റര്‍ കെയര്‍ ഹോംസില്‍ ഹോം മാനേജര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്കും ഹോളിക്രോസ് എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്‌റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്കും ഇന്റര്‍വ്യൂ നടത്തുന്നു. സെപ്റ്റംബര്‍ 15 ന് ഉച്ചക്ക് 2 ന് എറണാകുളം കളക്ടറേറ്റിലാണ് ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം അന്നേ ദിവസം ഉച്ചക്ക് 1.30 ന് മുന്‍പായി ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0484 2391820

കാർപെന്റർ തസ്‌തികയിൽ ജോലി ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

എറണാകുളം: ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ കാർപെന്റർ ( ഹെൽപ്പർ) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലിം സമുദായത്തിനായി സംവരണം ചെയ്യപ്പെട്ട താൽക്കാലിക ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, കാർപെന്റർ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, കാർപെന്ററായി രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഹാജരാക്കണം. പ്രായപരിധി 18 മുതൽ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസിളവ് അനുവദിക്കും.

ഇക്കണോമിക്‌സ് ലെക്ചർ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി അഞ്ചിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും പി എച്ച് ഡി/നെറ്റ് യോഗ്യതയും ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പി എച്ച് ഡി / നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ എം.എ യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

പ്രൊജക്ട് ഫെല്ലോ ഒഴിവ്: വിദ്യാർത്ഥികൾക്ക് അവസരം

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 ഡിസംബർ വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ Genetic Improvement of selected tree species- phase-1. Plus tree selection, standardization of the propagation techniques, establishment of seed Orchards and Clonal Hedge garden ൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി സെപ്റ്റംബർ 11നു രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.kfri.res.in.