അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിൽ കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികൾക്ക് അവസരം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിലവിലുള്ള ഒഴിവിലേക്കും ഈ വര്‍ഷം ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കും പരിഗണിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എ ഐ സി ടി ഇ/ യു ജി സിയാണ് യോഗ്യത. താല്പര്യമുള്ളവര് ആഗസ്റ്റ് 24ന് രാവിലെ 10 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.gcek.ac.in.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിൽ നിയമനം: അഭിമുഖം സെപ്റ്റംബർ 1 ന്
മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തില്‍ വനിതാ വികസന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതി തുടങ്ങിയവ ഏകോപിപ്പിക്കുന്നതിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്/ ജന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്ക്ക് സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റർവ്യൂവിൽ പങ്കെടുക്കാം
മെഡിക്കല്‍ ഓഫീസര്‍ നിയമനം: അഭിമുഖം ആഗസ്റ്റ് 26ന്
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന് (സൈക്യാട്രിയില്‍ പി ജി അഭികാമ്യം) എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവര് ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം പങ്കെടുക്കുക. ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായുള്ള വിമുക്തി ലഹരി വിമുക്ത കേന്ദ്രത്തിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0497 2700194.