കേരള ഹൈക്കോടതിയിൽ അവസരം: അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2 വരെ

Share

കേരള ഹൈക്കോടതിയിൽ നിലവിലെ 45 അസിസ്റ്റന്റ് തസ്‌തികയിൽ ഇന്നുമുതൽ മെയ് 2 വരെ അപേക്ഷിയ്ക്കാം. 50% മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത. പട്ടിക വിഭാഗക്കാർക്ക് മാർക്ക് പരിധി ബാധകമല്ല. കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ 2.01.1988 നും- 01.01.2006 നും ഇടയിൽ ജനിച്ചവരായിരിക്കണം. റിസർവേഷൻ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ് ഇളവുകൾ ലഭിക്കും.ഒബ്ജക്റ്റീവ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് ഇന്റർവ്യൂ എന്നിവ മുഖേനയാണ് നിയമനം.

കൂടുതൽ വിവരങ്ങൾക്ക്: hckrecruitment.keralacourts.in

Ad 5