തിരുവനന്തപുരം ജില്ലയിലെ ഒഴിവുകൾ

Share

അസിസ്റ്റന്റ് എൻജിനീയർ ഒഴിവ്

തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) ഒഴിവുണ്ട്. ജൂൺ 16 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക www.rcctvm.gov.in ൽ.

അധ്യാപക ഒഴിവുകൾ


നെടുമങ്ങാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ്, ഗണിതം അധ്യാപക തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 16 രാവിലെ 10നും ഹൈസ്കൂൾ തലത്തിൽ ഗണിത ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ അന്നേ ദിവസം ഉച്ച 1.30 നും സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കണം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ കൊണ്ടുവരണം.

കൂടുതൽ വിവരങ്ങൾക്ക്: 0472 2812686.