പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ നിയമനം
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) (ഒഴിവ്-2, യോഗ്യത: ടി.എച്ച്.എസ്.എൽ.സി / ഐ.ടി.ഐ / വി.എച്ച്.എസ്.സി) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂൺ 15ന് രാവിലെ 10ന് കോളേജിൽ നടത്തും.
വിശദവിവരങ്ങൾക്ക്: www.cpt.ac.in,
ഫോൺ : 0471-2360391.
എസ്.സി പ്രൊമോട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രൊമോട്ടർ തസ്തികയിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവുമാണ്. 18-40 നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ അവസരം. ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി ജൂൺ 20. അപേക്ഷ ഫോമിന്റെ മാതൃക ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്.
അധ്യാപക ഒഴിവ്
സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ഒരു പാർട്ട് ടൈം കമ്പ്യൂട്ടർ അധ്യാപകയുടെ താത്കാലിക ഒഴിവുണ്ട്. പി.ജി+പി.ജി.ഡി.സി.എ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യാഗാർഥികൾ മാതൃകാ ക്ലാസ് നടത്തുന്നതിനും ഇന്റർവ്യൂവിന് ജൂൺ 15നു രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം കുറവൻകോണത്തു സ്ഥിതിചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2436689/9895396739/8289980800.
പുരുഷ കുക്ക് അഭിമുഖം
തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളോജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഒരു പുരുഷ കുക്കിനെ ആവശ്യമുണ്ട്. പത്താം ക്ലാസും ഈ മേഖലയിൽ പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ജൂൺ 12നു രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി പൂജപ്പുര എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.
വിശദവിവരങ്ങൾക്ക്: 9447140446 / 0471-2349252.
കാര്യവട്ടം ക്യാമ്പസ്സിൽ ഗസ്റ്റ് ലക്ചറർ നിയമനം
കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20നു രാവിലെ 11ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0471 2417112.