വി.എച്ച്.എസ്.സി പാസായവർക്കായി തൊഴിൽ മേള 22ന്

Share

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പും ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി വൊക്കേഷണൽ ഹയർ സെക്കന്ററി പാസായ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ നിർ വഹിച്ചു.

ജനുവരി 22 ന് അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. പി.റ്റി.എ. പ്രസിഡന്റ് ആർ. ജയരാജ് അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു മുഖ്യാതിഥി ആകും. 18 മുതൽ 35 വയസു വരെ പ്രായപരിധിയിലുള്ള വർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ജനുവരി 17 വരെ ജില്ലയിലെ ഏതെങ്കിലും വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ രജിസ്ട്രർ ചെയ്യാം. 15 പ്രമുഖ കമ്പനികൾ 300 പരം തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

വി.എച്ച്. എസ്. ഇ.ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാണ്. തൊഴിൽ മേളയോട് അനുബന്ധിച്ച് വൊക്കേഷണൽ ഹയർ സെക്കന്ററി പാസായ കുട്ടികളുടെ സ്വയം തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.