മഹാരാജാസ് കോളേജിലെ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെയും പുതിയ കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.
കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ആറര കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനത്തിൽ നവീകരിച്ച സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരള സ്കൂൾ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾ നടത്തിയിട്ടുള്ള സ്റ്റേഡിയം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല കേരളത്തിലെ കായിക മേഖലയ്ക്കും ഏറെ ഗുണകരമാകും.