യുവപ്രതിഭാ പുരസ്‌കാരം: പുരസ്‌കാര ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും

Share

ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങള്‍ ഫോട്ടോയും ബയോഡേറ്റ സഹിതം official.ksyc@gmail.com ലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിലോ അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 8 .

കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2308630.

Leave a Reply

Your email address will not be published. Required fields are marked *