ജോലി എന്ന സ്വപ്‌നത്തിലേക്ക് ചുവടുവെക്കാൻ ‘സർക്കാർ ഡെയ്‌ലി മെഗാ ജോബ് ഫെയർ’

Share

ഐ റ്റി, നോൺ ഐ റ്റി, വിദേശ തൊഴിൽ മേഖലകളിൽ അവസരം

ഒരു ജോലി എന്ന സ്വപ്‌നം കണ്ട് നടക്കുന്ന യുവജനങ്ങൾക്ക് പുത്തൻ പ്രതീക്ഷകൾ നൽകികൊണ്ട് സർക്കാർ ഡെയ്‌ലി നിങ്ങൾക്കായി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രധാന 100 നഗരങ്ങളിലായി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ കൃത്യമായ ഇടവേളകളിൽ നടത്തും. പ്രമുഖ ഐ റ്റി കമ്പനികൾ, നോൺ ഐ റ്റി കമ്പനികൾ , മറ്റ് വ്യാവസായിക സ്ഥാപനങ്ങൾ , വിദേശ ജോലിക്കായി കാത്തിരിക്കുന്നവർക്ക് പ്രത്യേക സെക്ഷനുകൾ തുടങ്ങി നിരവധി അവസങ്ങളിലേക്കുള്ള വാതിലാണ് സർക്കാർ ഡെയ്‌ലി തുറന്നിടുന്നത്.

സർക്കാർ ജോലി സ്വപ്‌നം കാണുന്നവർക്ക് വഴികാട്ടിയായി സർക്കാർ ഡെയ്‌ലി ഒപ്പം നിന്നത് പോലെ സർക്കാരിതര സ്ഥാപനങ്ങളിലും ജോലി നേടാൻ ഇവിടെ അവസരം ഒരുക്കുകയാണ്. വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് പറ്റിക്കപ്പെടാതെ തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഞങ്ങൾ ഒപ്പമുണ്ട്. 1000 പ്ലസ് റിക്രൂട്ട്മെൻ്റ് ലൈസൻസുള്ള പ്രമുഖ ഏജൻസികളുമായി സഹകരിച്ചാണ് ഗവണ്മെന്റ് അംഗീകൃത വിദേശ ജോലികളിലും , ടെക്‌നിക്കൽ – മെഡിക്കൽ രംഗങ്ങളിലും സർക്കാർ ഡെയ്‌ലി മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്തികൾക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല എന്നതാണ് ഒരു പ്രധാന ആകർഷണീയത.

യുവാക്കൾക്ക് തങ്ങളുടെ നൈപുണ്യത്തിനനുസരിച്ചും പഠനം പൂർത്തിയാക്കിയ മേഖലകളിലും ജോലി നേടാൻ കഴിയുന്നില്ല എന്നത് അവരെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നു. ധാരാളം തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അവ പലരും അറിയാതെ പോകുന്നു. അതുകൊണ്ട് തന്നെ മികച്ച തൊഴിൽ സാധ്യതകൾ തേടുന്നവർക്കുവേണ്ടിയുള്ള ഒരു വേദിയാണ് സർക്കാർ ഡെയ്‌ലി സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ.

വിദേശ-യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികൾക്ക് സാധ്യതകൾ ഏറെയാണ്. ഇസ്രായേൽ ഗവണ്മെന്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ധാരാളം ഫാം വർക്കേഴ്‌സ് അവസരങ്ങൾ സൃഷ്ടിക്കുന്നു. മിലിറ്ററി സപ്പോർട്ടിങ് സ്റ്റാഫ് എന്ന പേരിൽ യുവജനങ്ങളെ റഷ്യ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു തുടങ്ങി നിരവധി വിദേശ – യൂറോപ്യൻ രാജ്യങ്ങൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. പല രാജ്യങ്ങളും മൈഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നുണ്ടെങ്കിലും അവിടുത്തെ തൊഴിൽ അവസരങ്ങൾ കൂടുതൽ സുതാര്യമാവുകയാണ്.

മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 9447560501