തൃശൂരിലെ ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം: ഇന്ന് റിപ്പോർട്ട് ചെയ്‌ത നിരവധി ഒഴിവുകളെക്കുറിച്ച് അറിയാം

Share

കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം

കുടുംബശ്രീ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികൾ സിഡിഎസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർക്ക് അവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

പ്ലസ് ടു / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് ഈ തസ്‌തികയിൽ അപേക്ഷിക്കാനാകുക. അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. അപേക്ഷകന്റെ പ്രായപരിധി 18 നും 35നും ഇടയിൽ ആയിരിക്കണം. .

എഴുത്തു പരീക്ഷയുടേയും കമ്പ്യൂട്ടർ പരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10000/- രൂപ ഓണറേറിയവും പരമാവധി 2000/- രൂപ യാത്രാബത്തയും ലഭിക്കും.

അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സിഡിഎസിൽ നിന്നോ ലഭിക്കും. അപേക്ഷകർ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസിൽ നിന്നും സിഡിഎസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം /കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കുടുംബശ്രീ,രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്നീ വിലാസത്തിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0487 2362517.

അക്രഡിറ്റഡ് എൻജിനീയറാകാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും.

അപേക്ഷിക്കുവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0487 2262473, 8281040586.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ക്ലർക്ക് തസ്തികയിൽ താത്കാലിക നിയമനം

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലാർക്കുമാർക്ക് അവസരം. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷകന് ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഈ തസ്തികയിൽ പ്രതിദിന വേതനം 755 / – രൂപയാണ്. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0480 2706100.

ഫെസിലിറ്റേറ്ററായി പ്രവർത്തിക്കാൻ നിങ്ങൾ തയ്യാറാണോ: എങ്കിൽ ഉടൻ അപേക്ഷിക്കാം

തൃശൂർ മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നതിനായി പുതുതായി ആരംഭിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിൽ ഫെസിലിറ്റേറ്ററായി പ്രവർത്തിക്കുന്നതിന് ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുക. .ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ സെപ്റ്റംബർ ഏഴിന് ഉച്ചക്ക് 1.30-ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർത്ഥികൾ 11 മണിക്ക് മുൻപ് റിപ്പോർട്ട് ചെയ്യണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 20,000/- രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0480 2706100.

പ്രോജക്ട് ഫെല്ലോ; വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 5 ന്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോ താൽക്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ റിപ്പോർട്ട് ചെയ്‌ത ഒരു ഒഴിവിലേക്കാണ് നിയമനം നടത്തുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഫീൽഡ് ബോട്ടണി/മെഡിസിനൽ പ്ലാന്റ്സ്/സീഡ് സയൻസ് എന്നിവയിലുള്ള പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. പ്രൊജക്റ്റ് ഫെല്ലോ തസ്തികയിൽ പ്രതിമാസം 22,000 രൂപയാണ് ഫെലോഷിപ്പ്. പ്രായപരിധി 01/01/2023 ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃതമായ വയസ്സളവ് ലഭിക്കും. താല്പര്യമുള്ളവർ സെപ്റ്റംബർ 5 രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം കേരളവന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിനായി എത്തണം.