ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് കർഷകർക്ക് അപേക്ഷിക്കാം

Share

തൃശൂർ: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. ശുദ്ധജല മത്സ്യ കൃഷിയിൽ കേരളം ഇന്ന് വലിയ മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളം ഫിഷറീസ് വകുപ്പ് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ജനകീയ മത്സ്യകൃഷി പദ്ധതി നടപ്പിലാക്കുന്നത്.

ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി (തിലാപ്പിയ, ആസ്സാംവാള, വരാല്‍, അനബാസ്, തദ്ദേശീയ ക്യാറ്റ് ഫിഷ്, കാര്‍പ്പ് മത്സ്യങ്ങള്‍), സ്വകാര്യ കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി (വരാല്‍, ആസ്സാംവാള, അനബാസ് തദ്ദേശീയ ക്യാറ്റ് ഫിഷ്), റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, അനബാസ്, ക്യാറ്റ് ഫിഷ്), ബയോഫ്ളോക്ക് (തിലാപ്പിയ, ആസ്സാംവാള, വരാല്‍), ബയോഫ്ളോക്ക് വനാമി ചെമ്മീന്‍ കൃഷി, കൂട് മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍), കുളങ്ങളിലെ പൂമീന്‍ മത്സ്യകൃഷി, കരിമീന്‍ കൃഷി, ചെമ്മീന്‍ കൃഷി എന്നിവയാണ് വിവിധ പദ്ധതികള്‍.

പദ്ധതികളുടെ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ എല്ലാ മത്സ്യഭവനുകളിലും ലഭിക്കും. താല്‍പ്പര്യമുള്ള കർഷകർ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴീക്കോട്/പീച്ചി/ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ കേച്ചേരി/ വടക്കാഞ്ചേരി/
ഇരിങ്ങാലക്കുട) ഒക്ടോബര്‍ 15ന് വൈകിട്ട് 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്, ഫോണ്‍: 0487-2421090