സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായവർക്ക് സൗജന്യ അഭിമുഖ പരിശീലനം

Share
   യു.പി.എസ്.സി 2023-ൽ നടത്തിയ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ‘Adoption Scheme’പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സൗജന്യ ‘അഭിമുഖ പരിശീലനം’ സംഘടിപ്പിക്കുന്നത്. കൂടാതെ ഇവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ന്യൂഡൽഹി കേരള ഹൗസിൽ സൗജന്യ താമസ-ഭക്ഷണ സൗകര്യം, അഭിമുഖത്തിനായി ന്യൂഡൽഹിയിലേക്കും തിരിച്ചുമുള്ള സൗജന്യ എയർ/ട്രെയിൻ ടിക്കറ്റ് ചാർജ് എന്നിവ നൽകുന്നു. 

സൗജന്യ അഭിമുഖ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി https://kscsa.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടാതെ കേരള ഹൗസിൽ താമസത്തിനായി KSCSA-യിൽ നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098862.