KRWSA-യിൽ കരാർ നിയമനം: ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയിൽ തിരുവനന്തപുരത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അവസരം.

ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവാനുള്ളത്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകന് 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരത്ത് ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലെ ഒഴിവിലേക്ക് 8 വർഷത്തെ ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം.

റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുകളനുള്ളത്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമുള്ളവർക്കാണ് ഈ അവസരം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഇപ്പോൾ അപേക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in..