സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളജുകളിലേയും സ്വാശ്രയ ഫാർമസി കോളജുകളിലേയും 2023 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശനത്തിനുള്ള മൂന്നാംഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ B.Pharm (LE) 2023- Candidate Portal എന്ന ലിങ്കിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് പരിശോധിക്കാം. താത്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ ഏപ്രിൽ ആറിന് രാവിലെ 11ന് മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) അറിയിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in,
ഫോൺ: 0471 2525300.