ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗത്തിലും ജനറല്‍ സര്‍ജറി വിഭാഗത്തിലും കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗത്തില്‍ ഒരു ഒഴിവും സര്‍ജറി വിഭാഗത്തില്‍ ഒമ്പത് ഒഴിവുമാണുള്ളത്.
പ്ലാസ്റ്റിക് ആന്റ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗത്തിലേക്ക് എം.സി.എച്ച്/ ഡി.എന്‍.ബി.യും ജനറല്‍ സര്‍ജറി വിഭാഗത്തിലേക്ക് എം.എസ്. / ഡി.എന്‍.ബി.യുമാണ് ആവശ്യമായ യോഗ്യത. രണ്ട് തസ്തികയിലേക്കും
മൂന്ന് വര്‍ഷ അധ്യാപക പരിചയ(പി.ജി. കാലയളവ് പരിഗണിക്കും)വും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ആവശ്യമാണ്. അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 11-ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. താല്പര്യമുള്ളവര് ജനന തീയതി, മേല്‍വിലാസം വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പുമായി എത്തണം.