യോഗ ഇൻസ്ട്രക്റ്റർ താത്കാലിക നിയമനത്തിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Share

തൃപ്പൂണിത്തുറ: ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്വസ്തവ്രത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്റ്റർ തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിഎന്‍വൈഎസ് /യോഗ ഡിപ്ലോമ, ബിഎഎംഎസ് വിത്ത് പിജി ഡിപ്ലോമ ഇന്‍ സ്വസ്തവ്രത്ത, ബിഎഎംഎസ് എംഡി സ്വസ്തവ്രത്ത യോഗ്യതയുള്ളവർക്കാണ് ഈ അവസരം. കരാറടിസ്ഥാനത്തിലുള്ള കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15-ന് രാവിലെ 11 -ന് അഭിമുഖത്തിനായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.