സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Share

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയന വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ +2 മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്‌കോളർഷിപ്പ്‌ ലഭിക്കുക.

Ad 5

സ്കോളർഷിപ്പ് തുകയായി പ്രതി വർഷം 10000 രൂപ ലഭ്യമാകും. ഡിഗ്രി തലം മുതൽ തുടർച്ചയായി 5 വർഷം ആണ് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 ബുധൻ. അപേക്ഷകൾ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം കോളേജിൽ സമർപ്പിക്കണം.

ഫോട്ടോ പതിച്ച അപേക്ഷ പ്രിന്റ് ഔട്ട്, SSLC,+2 മാർക്ക് ലിസ്റ്റ്, ബാങ്ക് പാസ്ബുക്ക് കോപ്പി, BPL സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, നാറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം കോളേജിൽ സമർപ്പിക്കണം.