തുല്യത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം: പത്താം ക്ലാസ് പാസ്സായവർക്കാണ് ഈ അവസരം

Share

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന തുല്യത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ഇപ്പോൾ അപേക്ഷിക്കാം. പത്താംതരം, ഹയര്‍ സെക്കൻഡറി തുല്യത നാല്, ഏഴ് തുല്യതാ കോഴ്‌സുകളിലേക്കാണ് അഡ്‌മിഷൻ ആരംഭിച്ചത്. പത്താം ക്ലാസില്‍ ചേരുന്നതിന് 17 വയസ് പൂര്‍ത്തിയായിരിക്കണം, ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ഹയര്‍ സെക്കൻഡറിക്ക് ചേരുന്നതിന് 22 വയസ് പൂര്‍ത്തിയായിരിക്കണം, പത്താം ക്ലാസ് പാസായിരിക്കണം. താല്‍പര്യമുള്ളവര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരത ഓഫീസുമായി ബന്ധപ്പെടണം.

കൂടുതൽ വിവരങ്ങൾക്ക്: 04772710610, 9497598139.

Ad 1 1