കമ്പ്യൂട്ടർ അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

Share

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. 18 നും 41 നുമിടയിലാവണം പ്രായം. താത്പര്യമുള്ളവർ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം 26 ന് രാവിലെ 10 ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന പരീക്ഷയിലും തുടർന്നു നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9497775694.