ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അപാകതകൾ പരിഹരിക്കാൻ അവസരം.

Share

തിരുവനന്തപുരം: 2023-24 അധ്യയനവർഷത്ത കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, 10 ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകളുള്ള പക്ഷം അവ പരിഹരിക്കാനും അപേക്ഷ ഫീസ് ഉടുക്കാനുണ്ടെങ്കിൽ അതിനും ഒരിക്കൽകൂടി അവസരം. പഠിതാക്കൾക്ക് ജൂലൈ 7 വൈകിട്ട് 4 വരെ ഓൺലൈനായി അപാകതകൾ പരിഹരിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2525300.