റിപ്പോർട്ട് തള്ളി; വിജയന് ക്ലീൻ ചിറ്റ്

Share

ശബരിമലയില്‍ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയില്‍ നോഡല്‍ ഓഫീസർ പി. വിജയനെതിരെ എ.ഡി.ജി.പി എം.ആർ. അജിത് കുമാ‍ർ നല്‍കിയ റിപ്പോർട്ട് തള്ളി സർക്കാർ.

പി.വിജയന് ക്ലീൻ ചിറ്റ് നല്‍കിയ ഉത്തരവില്‍ പുണ്യം പൂങ്കാവനം തുടരാനും അനുമതി നല്‍കി.

ശബരിമലയില്‍ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. ശബരിമലയിലെ മാലിന്യ മാറ്റവും ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന സേവനവും ഉള്‍പ്പെടെയാണ് പുണ്യം പൂങ്കാവനത്തിൻെറ ഭാഗമായിരുന്നത്.

പദ്ധതിയുടെ മറവില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി ഡിവിഷൻ ബഞ്ച് മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം. ആർ. അജിത് കുമാറിനോട് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടിരുന്നു. പി.വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയില്‍ അജിത്കുമാർ നല്‍കിയത്.

ശബരിമല ചീഫ് കോ-ഓഡിനേറ്ററായിരുന്നു അജിത് കുമാർ പുണ്യം പൂങ്കാവനം നിർത്തുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളില്‍ സർക്കാർ തലത്തില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി. വിജയന് ക്ലിൻ ചിറ്റ് നല്‍കി ഉത്തരവിറക്കിയത്. ‌

സസ്പെൻഷനിൽ കഴിയുന്ന അജിത്കുമാറിനുള്ള മറ്റാരിടിയായി ഇത് മാറി.

പി. വിജയൻ നല്‍കിയ വിശദീകരണം അംഗീകരിച്ച സർക്കാർ ക്രമക്കേടില്ലെന്നും ഉത്തരവില്‍ പറയുന്നു. വരുന് മണ്ഡല കാലത്ത് പുണ്യം പൂങ്കാവനം വീണ്ടും തുടങ്ങാനും നിർദ്ദേശിക്കുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്ന നിലയില്‍ പി. വിജയനാണ് ശബരിമലയുടെ ചുമതല. റിപ്പോർട്ട് നല്‍കിയ അജിത് കുമാർ സസ്പെൻഷനിലായപ്പോഴാണ് മുമ്പ് നല്‍കിയ റിപ്പോർട്ട് സർക്കാർ തള്ളുകയും വിജയന് ക്ലീൻ ചിറ്റ് നല്‍കുകയും ചെയ്തത്.

ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരിനിടെയായിരുന്നു വിജയനെതിരായ അജിത് കുമാറിന്റെ റിപ്പോർട്ട്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കൊള്ളയില്‍ വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ ഡിജിപിക്ക് മൊഴി നല്‍കിയിരുന്നു. ഇത് കളവാണെന്ന് തെളിഞ്ഞതോടെ അജിതിനെതിരെ നടപടി ആവശ്യപ്പെട്ട് വിജയൻ നല്‍കിയ പരാതി സർക്കാറിന് മുന്നിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *