മിനിറ്റുകള്‍ക്കുള്ളില്‍ ശരീരം തണുപ്പിക്കാന്‍ സഹായിക്കുന്ന ‘ഹ്യൂമന്‍ റഫ്രിജറേറ്റര്‍’ അഥവാ വാക്ക്-ഇന്‍ കൂളിങ് ബൂത്ത് വികസിപ്പിച്ച് ജപ്പാന്.
‘ഡോ ഹീമോണ്‍ ബോക്സ്’ എന്ന ഈ ബൂത്തില്‍ ഒരേ സമയം ഒരാള്‍ക്ക് മാത്രം ഇരിക്കാം. ഒരാള്‍ ഇതിനുള്ളില്‍ ഇരുന്നുകഴിഞ്ഞാല്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ ശരീരം തണുപ്പിക്കാം. ഈ ബൂത്തിനുള്ളില്‍ ഏകദേശം 10 മിനിറ്റ് ചെലവഴിക്കുന്നത് ശരീര താപനില ഗണ്യമായി കുറക്കാനും, ദീര്‍ഘനേരം ചൂടേറ്റുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കും.
പരമ്പരാഗത സ്പോട്ട് എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കുന്നതിന്റെ പകുതി വൈദ്യുതി മാത്രമേ ഇതിന്റെ സിസ്റ്റം ഉപയോഗിക്കുന്നുള്ളൂ.
സുരക്ഷ മുന്‍നിര്‍ത്തി 20 മിനിറ്റിനുശേഷം ഇത് സ്വയം പ്രവര്‍ത്തനരഹിതമാകും.
സ്റ്റാന്‍ഡേര്‍ഡ് മോഡലിന് ഏകദേശം 1.5 ദശലക്ഷം ജാപ്പനീസ് യെന്‍ (ഏകദേശം 9 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വില വരുന്നത്.