സ്വർണ്ണവില കുതിക്കുന്നു;പവന് 1,08,000

Share

സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ദ്ധിച്ചു. ഇതോടെ ഗ്രാം വില 13,500 രൂപയും പവന്‍ വില 1,08,000 രൂപയുമായി.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ശനിയാഴ്ചയ്ക്ക് ശേഷം മാത്രം പവന്‍ വിലയില്‍ 3,480 രൂപയുടെ വര്‍ദ്ധനയുണ്ടായി.

സ്വര്‍ണ വില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്ന പ്രതീക്ഷകള്‍ക്കാണ് ഇത് മങ്ങലേല്‍പ്പിക്കുന്നത്. ഈ മാസം ആദ്യം പവന്‍ വില 1,03,240 രൂപ വരെ താഴ്ന്നശേഷമാണ് ഇപ്പോഴത്തെ കുതിപ്പ്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ചെറു കാരറ്റുകളുടെ വിലയിലും വര്‍ധനയുണ്ട്. 18 കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ദ്ധിച്ച് 13,500 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 8,640 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 5,575 രൂപയിലുമെത്തി.

വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 240 രൂപ. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്