ദേശാഭിമാനി വാരാന്തപ്പതിപ്പ്എഡിറ്ററെ മാറ്റി

Share

കള്ളൻ വിജയൻ എന്ന ഫീച്ചർ ഉൾപ്പെടുത്തിയതിലൂടെ വാരാന്ത്യപ്പതിപ്പ് മുടങ്ങി വിവാദമായ സംഭവത്തിന് ഉത്തരവാദിയായ
വാരാന്തപ്പതിപ്പ് എഡിറ്ററുടെ ചുമതലയുണ്ടായിരുന്ന കെ.ആർ. അജയനെ മാറ്റി. പകരം ടി. ചന്ദ്ര മോഹനാണ് ചുമതല. സംഭവത്തിൽ അജയനോട് റസിഡന്‍റ് എഡിറ്റർ എം. സ്വരാജ് വിശദീകരണം തേടിയിരുന്നു.

“കള്ളൻ വിജയൻ” എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്നായിരുന്നു അജയന്‍റെ മറുപടി തൃപ്തികരമല്ലെന്ന് കണ്ടാണ് അച്ചടക്ക നടപടിയായി എഡിറ്റർ സ്ഥാനത്ത് നിന്നും മാറ്റിയത്.

തലക്കെട്ട് മാറ്റാൻ ആവശ‍്യപ്പെട്ടിട്ടും തയാറാകാതെ മാധ‍്യമങ്ങൾക്ക് വിവരം ചോർത്തി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റസിഡന്‍റ് എഡിറ്റർ അജയന് കാരണം കാണിക്കൽ നോട്ട സ് നൽകിയത്.

കഴിഞ്ഞ ഞായറാഴ്ച ഇറങ്ങേണ്ട വാരാന്ത്യം ഇറക്കാതെ കള്ളൻ വിജയൻ്റെ ഫീച്ചർ മാറ്റി തിങ്കളാഴ്ചയാണ് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *