പിണറായി വിദേശത്ത് പോകുന്നത് ബിസിനസിന്

Share

ചികിത്സ എന്ന പേരില്‍ പിണറായി വിജയൻ വിദേശരാജ്യങ്ങളില്‍ പോകുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് സ്വപ്ന സുരേഷ്.

അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ പിണറായി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.

തനിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. തന്റെ ജീവന് ഭീഷണിയുണ്ട്. അധികാരത്തിലില്ലാത്തതിനാല്‍ ഇനി സത്യം പുറത്തുകൊണ്ടുവരാൻ കൂടുതല്‍ അവസരമുണ്ട്. എം. ശിവശങ്കർ ഇപ്പോഴും പിണറായി വിജയന്റെ സഹായിയായി പ്രവർത്തിക്കുന്നുണ്ട്. താൻ ആരുമായും സെറ്റില്‍മെന്റ് നടത്തിയിട്ടില്ലെന്നും നിയമപരമായ പോരാട്ടം തുടരും.

തനിക്കെതിരായ പല കേസുകളും രാഷ്‌ട്രീയപ്രേരിതമാണെന്നും സ്വപ്ന സുരേഷ് ആവർത്തിച്ചു. വ്യാജക്കേസില്‍ ജാമ്യം നേടുന്നതിനായാണ് പാലക്കാട് കോടതിയിലെത്തിയത്.

സത്യം പറഞ്ഞതിന്റെ പേരിലാണ് താൻ നിരന്തരം കേസുകള്‍ നേരിടുന്നതെന്നത്.
കണ്ണൂർ മുതല്‍ കാസർകോഡ് വരെ സമാന രീതിയില്‍ നിരവധി കേസുകള്‍ തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഫോണ്‍കോള്‍ റെക്കോർഡ് മാധ്യമങ്ങള്‍ക്ക് കൈമാറിയതാണ് തനിക്കെതിരായ നടപടികള്‍ക്ക് കാരണം. മുൻ മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം തന്റെ വ്യക്തിജീവിതവും കുടുംബജീവിതവും ജോലി ചെയ്യുന്ന സ്ഥാപനവും വലിയ ദുരിതം അനുഭവിച്ചു.

നിലവിലെ സർക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കണ്ട് രാഷ്‌ട്രീയപ്രേരിത കേസുകളില്‍ നിന്ന് മോചനം ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.