മുൻമുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗണ്മാന്മാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചതില്‍ തനിക്കെതിരായ കണ്ടെത്തലുകളില്‍ എ.ഡി.ജി.പി എം. ആർ.അജിത് കുമാർ ഡി.ജി.പിക്ക് വിശദീകരണം നല്‍കും.
ഇന്ന് വൈകുന്നേരത്തിനുള്ളില്‍ വിശദീകരണം നല്‍കുമെന്നാണ് എം. ആർ. അജിത് കുമാർ അറിയിച്ചത്. അജിത് കുമാറിന്റെ മറുപടി ലഭിച്ചാല്‍ സ്വന്തം ശുപാർശകൂടി ചേർത്ത് ഡി.ജി.പി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിങ് കമ്മറ്റിക്ക് മുമ്പ് സർക്കാരിന് ഡി.ജി.പി റിപ്പോർട്ട് നല്‍കുമോ എന്നതിലാണ് ആകാംക്ഷ.
എസ്.ഐ.ടി റിപ്പോർട്ടിലെ ചില ഭാഗങ്ങളില്‍ കുറച്ചുകൂടി വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി റിപ്പോർട്ട് മടക്കി. തുടർന്ന് അജിത് കുമാറിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട്, ചില രേഖകള്‍ തിരുത്താൻ അജിത്കുമാർ നിർദേശം നല്‍കിയതിന്റെ സ്ക്രീൻഷോട്ട് സഹിതം അജിത് കുമാറിനോട് വിശദീകരണം ഡി.ജി.പി തേടിയത്.
താൻ യാത്രയിലാണ് തലസ്ഥാനത്തില്ല 21ന് മറുപടി നല്‍കാം എന്നാണ് അജിത് കുമാർ അറിയിച്ചത്.