ആ ഗോൾ വീണത് 106-ാം മിനിട്ടിൽ

Share

സ്പെയ്ൻ 2010ൽ ആദ്യമായി ലോകകപ്പിൽ മുത്തമിടുമ്പോൾ ഗോൾ വന്നത് ഇതിഹാസ താരം ഇനിയേസ്റ്റയിൽ നിന്നാണെങ്കിൽ 2026 ൽ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഫെറാൻ ടോറസ് ആണ് ലാ റോജയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത്.

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിട്ടിലാണ് ഫെറാൻ ടോറസ് സ്പെയിനിന്റെ വിജയഗോൾ നേടിയത്.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ 106-ാം മിനിട്ടിലാണ് മത്സരത്തിന്റെ ആ ഗോൾ പാഞ്ഞു വന്നത്.

പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ബോക്സിനുള്ളിൽ നിന്ന് ഉതിർത്ത ഷോട്ട് മാർട്ടീനസിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.

മത്സരത്തിലുടനീളം ആക്രമിച്ച് കളിച്ച നികോ വില്യംസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ടോറസിന്റെ ഗോൾ.

തുടരെ രണ്ടാം വട്ടവും ലോകകിരീടം ഉയർത്തി ചരിത്രമെഴുതാൻ വന്ന അർജന്റീനയുടെ ക്യാപ്റ്റൻ മെസിയുടെ പ്രകടനം അമ്പേ പരാജയമായിരുന്നു.

ആദ്യ പകുതിയിൽ മെസി ഉൾപ്പെടെ അർജന്റീനയുടെ ഒരു താരത്തിനും പെനാൽറ്റി ഏരിയയിൽ വച്ച് പന്ത് തൊടാനെ ആയില്ല.

സ്പെയ്നിൽ നിന്ന് 20 ഷോട്ടുകളാണ് വന്നത്. അതിൽ ഓൺ ടാർഗറ്റിലേക്ക് എത്തിയത് 11 എണ്ണവും.

വലിയ ഗോൾ മാർജിനിൽ സ്പെയ്നിന് ജയിക്കാനാവാതെ പോയത് അർജൻ്റീന യുടെ ഗോളി എമിലിയാനോ മാർട്ടിനസിന്റെ തകർപ്പൻ സേവുകളാണ്. സ്പെയ്നും എമി മാർട്ടിനസ് എന്ന നിലയിലായിലേക്ക് കളി മാറിയ നിമിഷങ്ങൾ.

അർജന്റീനയിൽ നിന്ന് ആകെ വന്നത് മൂന്ന് ഷോട്ടുകൾ. അതിൽ ഓൺ ടാർഗറ്റിലേക്ക് ഒന്ന് പോലുമില്ല. പന്ത് കൈവശം വച്ച കണക്ക് നോക്കുമ്പോൾ അർജന്റീനയുടേത് 32 ശതമാനം മാത്രമാണ്.

803 സ്പെയ്ൻ പാസുകൾ 803. അതായത് 90 ശതമാനവും.

Leave a Reply

Your email address will not be published. Required fields are marked *