വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ മരിച്ച കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസിന്റെയും ഭാര്യ ലൗനി തോമസിന്റെയും മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് കുടുംബം. കൊട്ടാരക്കര മാര്‍ത്തോമ പള്ളിയിലാണ് സംസ്‌കാര ചടങ്ങ്.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വലിയ 15 പേരാണ് മരിച്ചത്.
അപകടത്തില്‍ മരിച്ചവരില്‍ ഏറിയ പങ്കും തമിഴ്‌നാട് സ്വദേശികളാണെന്നാണ് അറിയുന്നത്. മരണപ്പെട്ടവരില്‍ തമിഴ്‌നാട് പഴനി സ്വദേശിയായ 44 കാരന്‍ മുരുകപ്രഭു ഉള്‍പ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ലാവ മൊബൈല്‍ കമ്പനിയുടെ വിതരണക്കാരനായ ഇയാളെ തൊഴിലിടത്തിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായി കമ്പനിയാണ് വിദേശ യാത്രയ്ക്ക് അയച്ചത്. രണ്ട് സ്ത്രീകളും 13 പുരുഷന്മാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. 21 പേരെ രക്ഷപ്പെടുത്തി. ബോട്ടില്‍ 39 പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ 4 ആന്ധ്ര സ്വദേശി