പിണറായിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും. പിണറായി പറയാതെ പറയുന്നത് കെ.എൻ.ബാലഗോപാലി നോടാണ്. നിയമസഭ സമ്മേളനത്തിൽ വച്ച് പരസ്യമായി പിണറായിയെ ആക്ഷേപിച്ച ബാലഗോപാലന് എട്ടിൻ്റെ പണിയാണ് പിണറായി കൊടുക്കാൻ പോകുന്നത്.
“എണീറ്റ് എന്തെങ്കിലുമൊക്കെ പറേ, വെറുതേ ഇങ്ങനെ എല്ലാം കേട്ടുകൊണ്ടിരിക്കാതെ “
എന്നാണ് തൊട്ടടുത്തിരുന്ന പിണറായിയെ നോക്കി ബാലഗോപാൽ പറഞ്ഞത് .
മുഖത്തേറ്റ അടിപോലെയായി പിണറായിക്ക് അത്. മഞ്ഞളിച്ച മുഖവുമായി ബാലഗോപാലിനെ നോക്കിയ പിണറായിയുടെ ആ അവസ്ഥ കേരളം കണ്ടതാണ്.
അതുവരെ പിണറായിക്കെതിരെ കമാന്നൊരക്ഷരം ഉരിയാടാൻ ആരും തയ്യാറാകാതിരുന്നപ്പോഴാണ് ബാലഗോപാലൻ ഗോളടിച്ചത്. ആ ഗോൾ കണ്ട് കേരളം ഞെട്ടിത്തരിച്ചില്ല, പക്ഷേ, “അയ്യേ” എന്ന് മൂക്കത്ത് വിരൽ വച്ചുപോയി. “ഇത്രയേയുളേളാ പിണറായി ” ഓരോ അവസ്ഥ നോക്കണേ എന്ന് മുമ്പ് പിണറായി സ്തുതി പാടിയവർ പോലും പറഞ്ഞത് ഒളിക്കാനാവാത്ത സത്യം.
അടിതെറ്റിയാൽ ആനയും വീഴും എന്ന് കേട്ടിട്ടില്ലേ. അതുപോലെയായി പിണറായി വിജയൻ എന്ന്
വിചാരിച്ചവർക്കും ബാലഗോപാലിനും പിണറായി ഒരു കൊട്ട് കൊടുത്തിരിക്കുകയാണ്.
നിയമസഭയിൽ പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ സീറ്റാണ് പിണറായിയുടേത്. ഒന്നാമത്തത് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ്റെത്. പിണറായിയുടെ വലത് വശത്ത് ഷാനിമോളാണെങ്കിൽ ഇടത് വശത്ത് മൂന്നാമനായി കെ.എൻ.ബാലഗോപാലും.
ഭയാഭക്തി ബഹുമാനങ്ങളോടെ കഴിഞ്ഞു വന്ന ബാലഗോപാൽ ഉറഞ്ഞു തുള്ളാൻ തുടങ്ങിയത് പിണറായിക്ക് സഹിക്കുമോ? നുളയിലെ നുള്ളിയില്ലെങ്കിൽ തലയിൽ കയറി നിരങ്ങുമെന്ന് കണ്ട പിണറായി ബാലഗോപാലിനെ തൻ്റെ തൊട്ടടുത്ത സീറ്റിൽ നിന്നും പൊക്കിമാറ്റാൻ തീരുമാനിച്ചു. എങ്ങനെ എന്നോ?
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വിട്ടുകൊടുക്കാൻ പിണറായി ഉറപ്പിച്ചു. ഉപനേതാവ് സ്ഥാനം വേണമെന്ന് സി.പി.ഐ തുടക്കം മുതലെ മുറവിളി കൂട്ടുകയാണ്. പിണറായിയും സി.പി.എമ്മും അത് കേട്ട ഭാവം നടിച്ചില്ല.
പക്ഷേ, ബാലഗോപാൽ തിരിഞ്ഞു കൊത്തിയതോടെ പിണറായിയും തിരിഞ്ഞു കൊത്തുകയാണ്. ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് വിട്ടുനൽകാമെന്നായി പിണറായി.
സി.പി.ഐലെ കെ.രാജൻ ഉപനേതാവാകും. ഉപനേതാവാകുമ്പോൾ സ്വാഭാവികമായും രാജൻ്റെ സീറ്റ് പിണറായിക്കടുത്താകും. രാജൻ്റെ സീറ്റിലേക്ക് ബാലഗോപാൽ വരാനാണ് സാധ്യത.
രാജനാകട്ടെ പിണറായിയുടെ പൂർണ്ണ വിശ്വസ്തൻ. തൊട്ടടുത്തിരുന്ന് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുമെന്ന് വിചാരിക്കുകയും വേണ്ട. സംഗതി പോയ പോക്ക് നോക്കണേ.
ജൂലായ് 14ന് ചേരുന്ന സി.പി.എം-സി.പി.ഐ പാർട്ടികളുടെ ഉഭയകക്ഷി യോഗത്തിനുശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ നിരയിലെ ഏകോപനവും മുന്നണി ഐക്യവും ദൃഢമാക്കാനാണ് സി.പി.എം ഈ നിര്‍ണ്ണായക തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പറയുന്നതെങ്കിലും സംഗതി ബാലഗോപാലിന് ഒരു ഷോക്ക് ട്രീറ്റ്മെൻ്റാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.എമ്മിന് തന്നെ വേണമെന്ന ആദ്യ നിലപാടില്‍ നിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പിന്നോട്ട് പോയതാണ് വഴിത്തിരിവായത്.
രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കടുംപിടിത്തം അവസാനിപ്പിക്കാന്‍ പിണറായി തയാറാവുകയായിരുന്നു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നീക്കങ്ങളാണ് സി.പി.ഐക്ക് തുണയായത്.
മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന പരിഗണനയും അര്‍ഹമായ അര്‍ഹതയും നല്‍കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിഷയത്തില്‍ സി.പി.ഐ ഉന്നയിച്ച ന്യായമായ ആവശ്യങ്ങളെ തള്ളിക്കളയാന്‍ സി.പി.എം കേന്ദ്ര നേതൃത്വവും തയ്യാറായില്ല. മുന്നണിയില്‍ അനാവശ്യ ഭിന്നതകള്‍ ഒഴിവാക്കാനും സി.പി.ഐയെ ചേര്‍ത്തുപിടിക്കാനും കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിര്‍ദ്ദേശം ഉണ്ടാവുകയായിരുന്നു.
പഴയ കീഴ് വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.ഐയെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. മുന്നണി മുന്നോട്ട് പോകണമെങ്കില്‍ പരസ്പര ബഹുമാനവും സ്ഥാനമാനങ്ങളുടെ പങ്കുവയ്ക്കലും അത്യാവശ്യമാണെന്ന തത്വം സി.പി.എം അംഗീകരിച്ചതിന് പിന്നിൽ പിണറായിയാണ് എന്നതാണ് സത്യം.
ജൂലായ് 14ന് ഇരു പാര്‍ട്ടികളുടെയും ഉഭയകക്ഷി യോഗം ചേരും. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ബിനോയ് വിശ്വവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.