വിവാദ റിപ്പോർട്ട് ഡി.ജി.പി ഇന്ന് കൈമാറിയേക്കും

Share

[എം.ആർ.അജിത്കുമാറിനെ സസ്പെൻഡ് ചെയ്തേക്കും]

എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരെ എസ്. ഐ.ടി നടത്തിയ അന്വേഷണ റിപ്പോർട്ട് വെളിച്ചം കണ്ടില്ല എന്ന വാർത്ത പുറത്തായതോടെ ആഭ്യന്തര വകുപ്പ് സടകുടഞ്ഞെഴുന്നേൽക്കുന്നു.

എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ട് കൈമാറാൻ ആഭ്യന്തര വകുപ്പ് ഡി.ജി.പിയോട് നിർദ്ദേശിച്ചിരിക്കുകയാണ്. ഡി.ജി.പി ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും.

റിപ്പോർട്ട് കിട്ടിയില്ലെന്നും കിട്ടിയാലുടൻ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൻ്റെ പശ്ചാത്തലത്തിൽ അജിത് കുമാറിനെതിരെ നടപടിയുണ്ടാകുമെന്നും അത് സസ്പെൻഷൻ വരെയാകാമെന്നുമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ തല്ലിച്ചതച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ അന്വേഷണ റിപ്പോർട്ട് തിരുത്തി എന്നാണ് അജിത് കുമാറിനെതിരെ എസ്.ഐ.ടിയുടെ കണ്ടെത്തൽ എന്നറിയുന്നു. ഈ റിപ്പോർട്ടാണ് വെളിച്ചം കാണാതിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *