കുട്ടനാടൻ പുഞ്ചയിലെ തകതൈ തക തക തൈതോം ….. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി ഇക്കുറി മിന്നും.
സമ്മാനത്തുക 25 ലക്ഷമാണ്. അത് പൊളിച്ചു. ഈ യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ഓണവും ആദ്യ വള്ളംകളിയും.
വിജയിക്കുന്നവർക്ക്
ഒന്നാം സമ്മാനം സമ്മാന 25 ലക്ഷമായി ഉയർത്തി.
രണ്ടാം സമ്മാനം 20 ലക്ഷം മൂന്നാം സമ്മാനം 15 ലക്ഷം രൂപയായും ഉയർത്തി.
വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടിയായും ഉയർത്തി. 5 ലക്ഷം രൂപയായിരുന്നു നിലവില്‍ നെഹ്‌റു ട്രോഫിയിലെ ഉയർന്ന സമ്മാനത്തുക.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാല്‍ നെഹ്റുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് പുന്നമടക്കായലില്‍ വള്ളംകളി മത്സരം സംഘടിപ്പിച്ചു.
വള്ളംകളിയിലെ ആവേശത്തിലും തുഴക്കാരുടെ പ്രകടനത്തിലും ആകൃഷ്ടനായ നെഹ്റു ഡൽഹിയില്‍ തിരിച്ചെത്തിയശേഷം വെള്ളിയില്‍ തീർത്ത ഒരു ട്രോഫി സമ്മാനമായി അയച്ചുനല്‍കി. ഇതാണ് പിന്നീട് നെഹ്റു ട്രോഫി എന്ന പേരില്‍ അറിയപ്പെടാൻ തുടങ്ങിയത്.