വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: കരട് ധന ബില്ലിൽ

Share

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് എതിർപ്പുകളുണ്ടെങ്കിലും മുന്നോട്ട് വച്ച കാൾ പിന്നോട്ടില്ല എന്ന ധീരസമീപനവുമായി മുന്നോട്ടേക്ക്.

കരട് ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ. ബിൽ ജൂലായ് ഒന്നിന് നിയമസഭയിൽ അവതരിപ്പിക്കും.

ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണ്. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെതുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്. വി.എം.സുധീരനും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

2022-23 ലെ അബ്കാരി നിയമ ഭേദഗതി പ്രകാരം ലോ ആൽക്കഹോൾ വിഭാഗം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുണ്ടാക്കി.എന്നാൽ പ്രത്യേക നികുതി നിശ്ചയിച്ചില്ല. ആ പോരായ്മ നികത്താനാണ് ഈ സർക്കാർ നികുതി നിശ്ചയിച്ചത്.

ധനബില്ലിൽ ഉൾപ്പെടുത്തിയാൽ നിയമസഭയിൽ വരും. അപ്പോൾ കൂടുതൽ വ്യക്തതവരുത്തി നടപ്പാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *