മാസപ്പടി: വീണയുടെ ഉപദേശകരുടെ പങ്ക് ഇ.ഡി പരിശോധിക്കും

Share

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് സാങ്കേതിക ഉപദേശങ്ങൾ നൽകിയ മെൻ്റർ മാരുടെ പങ്ക് വിശദമായി പരിശോധിക്കാൻ ഇ.ഡി ഒരുങ്ങുന്നു.

വീണയുടെ കമ്പനിയായ എക്സാലോജിക്കിൻ്റെ രുപീകരണത്തിലും സി.എം.ആർ.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കരാറുകളിലും നൽകിയ ഉപദേശങ്ങളാണ് വിശദമായി പരിശോധിക്കുക.

രണ്ട് തവണയായി 19 മണിക്കൂറോളമാണ് വീണയെ ഇ.ഡി ചോദ്യം ചെയ്തത്.എസ്.എഫ്.ഐ.ഒ യുടെ കുറ്റപ്പത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

സി.എം.ആർ.എല്ലുമായുള്ള ഐ.ടി സേവന കരാറിൻ്റെ സാങ്കേതികവശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ല.

കരാർ പ്രകാരമുള്ള സേവനം എന്തുകൊണ്ട് നൽകിയില്ല. വാക്കാൽ ഉണ്ടാക്കിയ ധാരണകൾ എന്തൊക്കെയായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കും വ്യക്തമായ വിശദീകരണം നൽകിയില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *