വി.സിമാരെ ഇതിലെ ഇതിലെ …

Share
Vice-Chancellors' Participation At RSS Event Creates Political Storm In Kerala

വി.സി മാർക്ക് എന്താ കൊമ്പുണ്ടോ? ഉണ്ടെന്നാണ് പക്ഷമെങ്കിൽ ആ കൊമ്പ് ഒടിക്കേണ്ട സമയമാണിത്. ഉന്നത വിദ്യാഭ്യാസ മഹാക്ഷേത്രത്തിൻ്റെ തന്ത്രിയാണ് വൈസ് ചാൻസലർമാർ. ആ തന്ത്രി ആ മഹാക്ഷേത്രത്തിലെ എല്ലാ ഭക്തരെയും ഒരേ മനസുകൊണ്ട് കണേണ്ടവരാണ്. ഏതെങ്കിലുമൊരു പക്ഷത്തേക്ക് മുഖം തിരിഞ്ഞ് നിൽക്കാനോ, ചേർന്ന് നിൽക്കാനോ പാടില്ല. നിന്നാൽ ദൈവകോപം ഉറപ്പ്.

ഇവിടെ മൂന്ന് വി സി മാർ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിൻ്റെ പരിപാടിയിൽ പങ്കെടുത്തത് വിവാദമായിരിക്കുമ്പോൾ വി.സി മാരുടെ നിലപാട് പോസ്റ്റ്മോർട്ടത്തിന് വിധേയമാവുകയാണ്.

അക്കാഡമിക് സ്വാതന്ത്ര്യം നിലനിറുത്താൻ വി.സി മാർ സ്വതന്ത്രരായിരിക്കണമെന്നതാണ് പൊതുനിലപാട്. ഏതെങ്കിലും രാഷ്ട്രീയ, മതസംഘടനകളുടെ പുറകേ പോയാൽ വി.സിയും ആ യൂണിവേഴ്സിറ്റിയും വി.സി ചാഞ്ഞ പക്ഷത്താവും എന്ന തൊറ്റായ സന്ദേശമുണ്ടാകും. അതിലൂടെ നഷ്ടമാവുക വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും വിശ്വാസമാകും.

യു.ജി.സി നിയമ പ്രകാരം വി.സി നോൺ – പാർട്ടിസൻ ആയിരിക്കണമെന്നാണ്. കാരണം പൊതു ഫണ്ട് പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ തലവനാണ് വി.സി.

“കേരള സമൂഹം വലിയ ബഹുമാനത്തോടെ കാണുന്നതാണ് വി.സി പദവിയെന്നും ആ അന്തസ് കാത്ത് സൂക്ഷിക്കണമെന്നുമാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്.”

വി.സി സ്വകാര്യമായി ആർ.എസ്.എസ് ശാഖയിൽ പോയാൽ ആരും ചോദിക്കില്ല. അത് ഭരണഘടനയുടെ ആർട്ടിക്കിൾ 19പ്രകാരം ഒരു പൗരൻ്റെ അവകാശമാണ്. എന്നാൽ ആർ.എസ്.എസിൻ്റെ നൂറാം വാർഷികത്തിൽ പങ്കെടുത്തത് തീർത്തും തെറ്റ് തന്നെയാണ്. ആർ.എസ്.എസിൻ്റെ പരിപാടിയിൽ പങ്കെടുത്തതുകൊണ്ട് മറ്റ് വർഗീയ സംഘടനകളുടെ പരിപാടികളിലും പോകേണ്ടി വരില്ലേ. ചോദ്യം പ്രസക്തമാണ്.

വി.സി 50,000 വിദ്യാർത്ഥികളുടെ തലവനാണ്. പൊതു ഫണ്ടിൽ നിന്ന് ശമ്പളം വാങ്ങുന്ന വി.സി രാഷ്ട്രീയ, വർഗീയ വേദികളിൽ പോയാൽ അത് പദവിയുടെ ദുരുപയോഗമാണ്.

ഈ സാഹചര്യത്തിൽ വി.സി മാർ മാപ്പ് പറഞ്ഞ് മാതൃക കാട്ടുകയാണ് വേണ്ടത്. വേദമെങ്കിലും പ്രകടിപ്പിക്കണം.

തെറ്റുകൾ ആർക്കും പറ്റാം. അത് തിരുത്തുന്നിടത്താണ് സ്വയം ശക്തി തെളിയിക്കേണ്ടത്. ഇല്ലെങ്കിൽ വി.സിയുടെ കൊമ്പ് സ്വയം ഒടിഞ്ഞു വീഴും.

Leave a Reply

Your email address will not be published. Required fields are marked *