ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ ജോലി : 896 ഒഴിവുകള്‍

Share

ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് അടുത്തുള്ള ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ പോസ്റ്റുകളിലായി മൊത്തം 896 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഓഗസ്റ്റ് 1 മുതല്‍ 2024 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.