പ്രോജക്ട് സ്റ്റാഫ് ഒഴിവ്: അവസരം തിരുവനന്തപുരം ചെന്നൈ എന്നിവിടങ്ങളിൽ

Share

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിനു (C–DAC- Centre for Development of Advanced Computing) കീഴിൽ തിരുവനന്തപുരം, ചെന്നൈ ഉൾപ്പെടെയുള്ള സെന്ററുകളിലായി 801 പ്രോജക്ട് സ്റ്റാഫ് ഒഴിവുകളുണ്ട്. തിരുവനന്തപുരം സെന്ററിൽ ആകെ 91 ഒഴിവുകളാണുള്ളത്. ഈ തസ്‌തികകളിൽ കരാർ നിയമനമാണ്. ഓൺലൈൻ വഴി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16 വരെയാണ്.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നതിന് എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ഐടി/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇലക്ട്രോണിക്സ്/ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം ഉണ്ടായിരിക്കണം. 4 വർഷ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകന്റെ പ്രായപരിധി 35 വയസാണ്.

പ്രോജക്ട് അസോഷ്യേറ്റ് തസ്തികയിൽ 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം.
പ്രോജക്ട് എൻജിനീയർ തസ്തികയിൽ 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജിയും 1-4 വർഷ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകന്റെ പ്രായപരിധി 35 വയസാണ്.

പ്രോജക്ട് എൻജിനീയർ (ഫ്രഷർ) തസ്തികയിൽ 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/ എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡിഉണ്ടായിരിക്കണം. അപേക്ഷന്റെ പ്രായപരിധി 35 വയസാണ്. പ്രോജക്ട് ടെക്നിഷ്യൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം; ഐടിഐക്കാർക്ക് 3, ഡിപ്ലോമ, ബിഎസ്‌സിക്കാർക്ക് ഒരു വർഷവും ജോലി പരിചയം വേണം;
പ്രായപരിധി 30 വയസാണ് .

സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡർ: 60% മാർക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ/ബന്ധപ്പെട്ട വിഭാഗത്തിൽ 60% മാർക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി; 3-7 വർഷ പരിചയം; പ്രായപരിധി: 40.