പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ അതിഥി അധ്യാപക നിയമനം

Share

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിയ്ക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക്: 0466 2212223.