മഹാരാജാസ് കോളേജിൽ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Share

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 7 വരെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ജൂൺ 16 വരെയും അപേക്ഷിക്കാം. സർക്കാരിനു കീഴിലെ ഏക ഓട്ടോണമസ് കോളേജ് ആയ മഹാരാജാസിലെ വിവിധ നാലുവർഷം ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശത്തിനുള്ള അപേക്ഷകൾ ജൂൺ 7 വരെ സമർപ്പിക്കാം. ബിരുദാനന്തരബിരുദ പ്രോഗ്രാമിനു ജൂൺ മൂന്ന് മുതൽ ജൂൺ 15 വരെ അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം https://maharajasonline.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങളും വിശദമായ പ്രോസ്പെക്ടസും കോളേജ് വെബ്സൈറ്റായ https://maharajas.ac.in ലഭ്യമാണ്