പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിൽ അപേക്ഷിക്കാം

Share

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023-24 അദ്ധ്യയനവര്‍ഷതത്തേക്ക് കരാര്‍/ ദിനവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഈ അവസരം. ഉദ്യോഗാർത്ഥികൾക്ക് ജൂണ്‍ ഒന്ന് രാവിലെ 10.00 മണിക്ക് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവർ യോഗ്യത/പ്രവൃത്തിപരിചയം / ജാതി സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകണം. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി/ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2597900 / 9495833938